അറക്കുളം: മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ബി ജെ പിയുടെ നേതൃത്വത്തിൽ അറക്കുളം പഞ്ചായത്ത് കേന്ദ്രീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തും.കൊവിഡ് - 19 മഹാമാരിയെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കിയുള്ള സേവന പ്രവർത്തനങ്ങളാണ് നടത്തുന്നത്.അറക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ,മഴക്കാല ശുചീകരണ ബോധവൽക്കരണം, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിർമാർജനം,വിവിധ പച്ചക്കറി - മറ്റ് കാർഷിക തൈകളുടെ നടീൽ എന്നീ പ്രവർത്തനങ്ങൾ നടത്തും.ബി ജെ പി സംസ്ഥാന കമ്മറ്റിയംഗം പി എ വേലുക്കുട്ടൻ,ജില്ലാ കമ്മറ്റിയംഗങ്ങൾ, പഞ്ചായത്ത് മെമ്പർമാരുമായ രമ രാജീവ്,ബിജി വേലുക്കുട്ടൻ,എസ് ടി മോർച്ച ജില്ലാ സെക്രട്ടറി കെ ബി സുകമാരൻ,ബി ജെ പി ഇടുക്കി നിയോജക മണ്ഡലം ഭാരവാഹികളായ ജയശ്രീ ജയകുമാർ,അഭിജിത്ത് രവി, സൗമ്യ ബിനീഷ്,വിജീഷ് വിജയൻ, അഭിരാം മേനോൻ,അറക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജീവ്,ജന.സെക്രട്ടറി മധുസൂധനൻ നായർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.ഇതിന് മുന്നോടിയായി വാർഡ്തല മാനേജ്മെൻറ് കമ്മറ്റികളും രൂപീകരിച്ചു.