മുട്ടം: മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ബി.ജെ.പി ആദരിച്ചു. മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബി. ജെ. പി സംസ്ഥാന സമിതി അംഗം പി.എ. വേലുക്കുട്ടൻ, മെഡിക്കൽ ഓഫീസർ ഡോ. കെ.സി. ചാക്കോയെ പൊന്നാട അണിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ബി.ജെ.പി മുട്ടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സി. വേണുഗോപാൽ, സെക്രട്ടറി എം.സി. മനോജ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഷിബു ജേക്കബ് എന്നിവർ മറ്റ് ആരോഗ്യ പ്രവർത്തകരെയും പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ആരോഗ്യ പ്രവർത്തകർക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്താണ് ചടങ്ങ് അവസാനിപ്പിച്ചത്.