bjp

മുട്ടം: കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെയും മറ്റ് ആരോഗ്യ പ്രവർത്തകരെയുംബി. ജെ. പിയുടെ നേതൃത്വത്തിൽ ആദരിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സമിതി അംഗം പി എ.വേലുക്കുട്ടൻ മെഡിക്കൽ ഓഫീസർ ഡോ: കെ. സി ചാക്കോയെ പൊന്നാട അണിയിച്ചു കൊണ്ട് ഉദ്ഘാടനം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി,ബിജെപി മുട്ടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സി. വേണുഗോപാൽ,ജനറൽ സെക്രട്ടറി സി.എം. മനോജ്,ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ട് ഷിബു ജേക്കബ്,എം കെ ബിജു എന്നിവർ സംസാരിച്ചു.