ഇടുക്കി : നാല് വിദേശ രാജ്യങ്ങളിൽ നിന്നായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടുക്കിയിലേക്കെത്തിയത് 20 പേർ. ചൊവ്വാഴ്ച വൈകിട്ട് 12 പേരാണ് നാട്ടിലെത്തിയത്. ടെൽഅവീവിൽ നിന്നുള്ള 10 പേരും ദുബായിൽ നിന്ന് രണ്ടുപേരുമെത്തി. അടിമാലി സ്വദേശികളായ ഇവരെ അടിമാലിയിലെ വിവിധ ക്വാറന്റൈൻ സെന്ററുകളിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയും പകലുമായി എട്ട് പേരെത്തി. കുവൈറ്റിൽ നിന്ന് ആറും ഉക്രെയ്‌നിൽ നിന്ന് രണ്ടും ആളുകളാണെത്തിയത്. ഇതിൽ പുരുഷൻമാരെ തൊടുപുഴയിലെ ഈഫൽ ടൂറിസ്റ്റ് ഹോമിലും വനിതകളെ ഐശ്വര്യ റെസിഡൻസിയിലും സജ്ജമാക്കിയ ക്വാറന്റൈൻ സെന്ററുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.