ഇടുക്കി : ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ മെഡിസിൻ വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റുമാരെ നിയമിക്കുന്നു. അപേക്ഷ ഓൺലൈനായി ജൂൺ അഞ്ചിന് വൈകിട്ട് അഞ്ച്മണിവരെ സമർപ്പിക്കാം. യോഗ്യത എം.ബി.ബി.എസ്, എം.ഡി മെഡിസിൻ, ടി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്. ഇന്റർവ്യൂ സമയവും തീയതിയും പിന്നീട് അറിയിക്കും. അപേക്ഷിക്കേണ്ട വിലാസം gmciprincipal@gmail.com ഫോൺ 04862 296072, 9447024003.