ഇടുക്കി : പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ക്ഷീരവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന മിൽക്ക്‌ഷെഡ് ഡെവലപ്‌മെന്റ് (കൺവെൻഷണൽ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിന്റെ ഭാഗമായി ഗോധനം (സങ്കര വർഗ്ഗം, നാടൻ പശു) , 2 പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, 10 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റുകൾ, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിർമ്മാണം, കറവയന്ത്രം തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു . താൽപ്പര്യമുള്ള ക്ഷീരകർഷകർ ജൂൺ 10ന് മുമ്പ് അതത് ക്ഷീരവികസന യൂണിറ്റുകളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം.