കട്ടപ്പന: മരശിഖിരം മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. അണക്കര സുൽത്താൻകട കുന്നുംപുറത്ത് ബേബി(60) യാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. പുരയിടത്തിൽ മുറിച്ചുകൊണ്ടിരുന്ന മരശിഖിരം സമീപത്തെ 11 കെ.വി. കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടൻമേട് പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം ഇന്ന് 10ന് അണക്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ. മക്കൾ: ബിനോയി, അനി. മരുമക്കൾ: ഡെൻസി, ജോയിസ്.