മുട്ടം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് നടത്തുന്ന റീ സൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായി ഡി വൈ എഫ് ഐ മുട്ടം പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് പാഴ് വസ്തുക്കൾ ശേഖരിച്ചു.ആൽബിൻ വടശ്ശേരി,ഷെമീർ മുഹമ്മദ്‌ വി എം,സനൽ കുമാർ,അരുൺ ഫ്രാൻസിസ്,അതാക്സ് മാത്യു,രാഹുൽ,അഖിൽ എന്നിവർ നേതൃത്വം നൽകി.