കട്ടപ്പന: വണ്ടൻമേട്ടിൽ തൊഴിലാളി യുവാവ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കീഴ്മാലി അൻപഴകന്റെയും പുഷ്പത്തിന്റെയും മകൻ ആനന്ദകുമാറാ(23) ണ് ഇന്നലെ മരിച്ചത്. ഛർദ്ദിയും വയറിളക്കവും മൂലം രണ്ടുദിവസമായി കുമാർ അവശനിലയിലായിരുന്നു. പുലർച്ചെ ഒന്നോടെ വീടിനുള്ളിൽ കുഴഞ്ഞുവീണ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം കൊവിഡ് രോഗ സംശയത്തെ തുടർന്ന് സ്രവ പരിശോധനയ്ക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മൃതദ്ദേഹം കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിക്കുമെന്ന് വണ്ടൻമേട് സി.ഐ. സുനീഷ് തങ്കച്ചൻ പറഞ്ഞു.