ഉപ്പുതറ:സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന്പലചരക്കു വ്യാപാരി തൂങ്ങി മരിച്ചു.അയ്യപ്പൻകോവിൽ, അറഞ്ഞനാൽ ദിലീപ് (51) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് വീടിനു സമീപം മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ തന്നെ മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. അയ്യപ്പൻകോവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി സ്രവം ശേഖരിച്ച് പരിശോധനക്ക് അയച്ചു.ഭാര്യ ആശ.മക്കൾ ശ്രീലക്ഷ്മി, ശ്രീരാഗ്. പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.