കല്ലാർ : കല്ലാർ സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ കല്ലാറിൽ വളം ഡിപ്പോ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് ഭരണ സമിതി അംഗം പി.ബി പങ്കജാക്ഷന്റെ അദ്ധ്യക്ഷതയിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസീഭായ് കൃഷ്ണൻ ഡിപ്പോ ഉ ദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമർ.കെ,​ അംഗങ്ങളായ സിബി,​ വസന്തകുമാരി,​ ബാങ്ക് ഭരണ സമിതി അംഗങ്ങൾ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സാമൂഹിക അകലം പാലിച്ചും മാസ്കുകൾ ധരിച്ചുമാണ് പരിപാടിയിൽ പങ്കെടുത്തത്.