ഇടുക്കി : കൊവിഡ് 19 പ്രതിരോധന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്കായി ഡീൻ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 15 ലക്ഷം രൂപയിൽ 94.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് അങ്കണത്തിൽ ഡീൻ കുര്യാക്കോസ് എം.പി ആരോഗ്യവകുപ്പിന് കൈമാറി.
2 ഐ.സി.യു വെന്റിലേറ്റർ, 3 കാർഡിയാക് ഡിഫ്രീബിലേറ്റർ, 8 മൾട്ടി പാരാമീറ്റർ മോണിറ്റർ, ക്രിട്ടിക്കൽ കെയർ ഉപകരണങ്ങൾ തുടങ്ങി യവയാണ് നൽകിയത്. വെന്റിലേറ്ററുകളിൽ 1 തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവർത്തനസജ്ജമാക്കും. ഇടുക്കി മെഡിക്കൽ കോളേജിൽ ലഭ്യമാക്കിയ ഉപകരണങ്ങൾ പ്രവർത്തന സജ്ജമായി ക്കഴിഞ്ഞു. ശേഷിക്കുന്ന 20 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൂടി ഉടൻതന്നെ സജ്ജ്മാകും.
ജില്ലാ കളക്ടർ എച്ച് ദിനേശൻ ഡിഎംഒ ഡോക്ടർ പ്രിയ , ആർ.എം.ഒ. ഡോ.എസ്. അരുൺ,ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഡോ. സുജിത്ത് സുകുമാരൻ ,മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എസ്. എൻ. രവികുമാർ എന്നിവർ പങ്കെടുത്തു.