ഇടുക്കി: ജില്ലയിൽ ഇന്നലെ വിദേശത്ത് നിന്ന് എത്തിയത് രണ്ടു വനിതകൾ ഉൾപ്പെടെ മൂന്നു മലയാളികൾ. ഇവർ ദുബായിൽ നിന്നാണ് നാട്ടിലെത്തിയത്. രണ്ടുപേർ തൊടുപുഴ സ്വദേശികളും ഒരാൾ വാഗമൺ സ്വദേശിയുമാണ്. പ്രത്യേകിച്ച് അസുഖ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ മൂവരെയും ഹോം ക്വാറന്റൈനിൽ വിട്ടു.