അയ്യപ്പൻകോവിൽ :പഞ്ചായത്തിലെ 13 വാർഡുകളിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ.ബാബു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.ടൗൺ, വീടുകൾ, പൊതു സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, കിണറുകൾ, തോടുകൾ, ജലസ്രോതസുകൾ എന്നിങ്ങനെ എല്ലാ മേഖലകളും ശുചീകരിക്കും. ശുചീകരണ ഭാഗമായി എല്ലായിടത്തും ക്ലോറിനേഷൻ നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പംഗങ്ങൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.