തൊടുപുഴ: കാഡ്‌സ് ബാങ്കിന്റെ വിപുലീകരിച്ച പുതിയ കേന്ദ്രം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപം ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. നാടൻ ഹൈബ്രീഡ് നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, കീടനാശിനികൾ, അലങ്കാരച്ചെടികൾ, അലങ്കാര മത്സ്യങ്ങൾ, ഓമന മൃഗങ്ങൾ, കൂടുകൾ, തീറ്റകൾ, തുടങ്ങിയവ വിതരണം ചെയ്യുന്നതോടൊപ്പം കാർഷിക വിദഗ്ധരുടെ പാനൽ ഉൾപ്പെട്ട 'അഗ്രി ക്ലിനിക്ക്' ന്റെ സേവനവും കർഷകർക്ക് ലഭിക്കും. ചാണകത്തിന് ഹോം ഡെലിവറി സിസ്റ്റവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന്‌സെക്രട്ടറി കെ.വി. ജോസ് അറിയിച്ചു...