മൂലമറ്റം: മൂലമറ്റത്ത് പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്കും അനുബന്ധ ഓഫീസുകളിലേക്കും അപ്രന്റിസ് ക്ലർക്ക്കംടൈപ്പിസ്റ്റ് ട്രെയിനികളെ 10,000 രൂപസ്റ്റൈഫന്റ് വ്യവസ്ഥയിൽ തെരെഞ്ഞെടുക്കുന്നതിന് ഇടുക്കി ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 18 നും 36 നും മദ്ധ്യേ ആയിരിക്കണം. ബിരുദവും ഡി.സി.എ/ സി.ഒ.പി.എ യും മലയാളം കമ്പ്യൂട്ടിംഗിൽ അറിവും ഉണ്ടായിരിക്കണം.ജനന തിയതി, ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതംഅപേക്ഷ ജൂൺ 10നകം ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ഇടുക്കി, മൂലമറ്റം. പി.ഒ. പിൻ 685589 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്‌ഫോൺ 8547630073.