തൊടുപുഴ: കൊറോണ ക്ക് പിന്നാലെ മഴകൂടി പെയ്തതോടെ വ്യാപാരികളുടെ അവസ്ഥ കൂടുതൽ ദുരിതത്തിലായി. കടകളിലും വെള്ളം കയറി വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ നശിച്ചു.വെള്ളക്കെട്ട് മൂലം യാത്രപോലും ദുഷ്ക്കരമായി. എത്രയും പെട്ടെന്ന് ഓടകളെല്ലാം അടിയന്തിരമായി നന്നാക്കണമെന്ന് തൊടുപുഴ മുനിസിപ്പാലിറ്റിയോട് തൊടുപുഴ മർച്ചൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡന്റ് രാജു റ്റി.കെ. തരിണിയിൽ ,ജന:സെക്രട്ടറി നാസർ സൈരാ, ട്രഷറർ പി.ജി രാമചന്ദ്രൻ, യൂത്ത് വിംഗ് പ്രസിഡന്റ് താജു.എം.ബി ,യൂത്ത് വിംഗ്ജന:സെക്രട്ടറി രമേഷ് പി.കെ എന്നിവർ പങ്കെടുത്തു.