ഇടുക്കി: കൂടെയുണ്ട് കെ.എസ്.യു പദ്ധതിയുടെ ഭാഗമായി ഗവ.എഞ്ചിനിയറിംഗ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻകാല പ്രവർത്തകരുടെ സഹയത്തോടെ സമാഹരിച്ച തുകക്ക് വാങ്ങിയ നൂറ് പി.പി.ഇ പ്രോട്ടക്ഷൻ കിറ്റുകൾ ഇടുക്കി മെഡിക്കൽ കോളേജിന് നൽകി. കിറ്റുകൾ ഡീൻ കുര്യാക്കോസ് എം.പി കളക്ടർ എച്ച്.ദിനേശിന് കൈമാറി.ഡി.എം.ഒ ഡോ. എൻ. പ്രിയ, ,കെ.എസ്.യു ജില്ലാ പ്രസിഡന്റ് റ്റോണി തോമസ്, സോയിമോൻ സണ്ണി,നിതിൻ ലൂക്കോസ് ,അൻഷിദ് ഇ.കെ, ഷംലിക്ക് കുരിക്കൾ എന്നിവർ പങ്കെടുത്തു.