ഇടുക്കിയിൽ ചികിൽസതിലുള്ളവരുടെ എണ്ണം മൂന്നായി
തൊടുപുഴ: ഡൽഹിയിൽ നിന്ന് വണ്ണപ്പുറത്തേക്ക് വന്ന ഗവേഷക വിദ്യാർഥിക്ക്‌കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇരുപത്തെട്ടുകാരനായ ഇദ്ദേഹം വണ്ണപ്പുറത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ നിരീക്ഷണത്തിലിരിക്കെയാണ്കൊവിഡ് സ്ഥിരീകരിച്ചത്.ഡൽഹി ജാമിയ മിലിയ സർവകാലാശാലയിലെ ഗവേഷക വിദ്യാർഥിയായ യുവാവ് ഡൽഹിയിൽ നിന്ന് 20ന് പുറപ്പെട്ട സ്‌പെഷ്യൽ ട്രെയിനിലാണ് കേരളത്തിലേയ്ക്ക് വന്നത്. 22ന് എറണാകുളം റെയിൽവേസ്റ്റേഷനിലും തുടർന്ന് സർക്കാർ സജ്ജമാക്കിയ കെ.എസ്.ആർ.ടി.സി. ബസിൽ തൊടുപുഴയിലേക്ക് വന്നു.
രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ ഹോം കോറന്റയിനിൽ കഴിയാനാണ് യുവാവിനോട് ആരോഗ്യ വകുപ്പ് നിർദേശിച്ചത്. എന്നാൽ, തന്നെ ക്വാറന്റൈൻകേന്ദ്രത്തിൽ പാർപ്പിച്ചാൽ മതിയെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ ടാക്‌സിയിലാണ് ക്വാറന്റൈൻകേന്ദ്രത്തിലേക്ക്‌പോയത്.സ്രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ രാവിലെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഇതേ ട്രെയിനിലെത്തിയ മറ്റ് രണ്ട്‌പേർ കൂടി യുവാവിനൊപ്പം ടാക്‌സിയിലുണ്ടായിരുന്നു. ഇവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
ജില്ലയിൽ മൂന്ന് ദിവസത്തെ ഇടവേളയക്ക്‌ശേഷമാണ് പുതുതായി ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതുവരെ ജില്ലയിൽരോഗം ബാധിച്ചവരുടെ എണ്ണം ഇരുപത്തിയെട്ടായി. ഇതിൽ ഇരുപത്തഞ്ചുപേരുടേയുംരോഗംഭേദമായി. വ്യാഴാഴ്ചരോഗം സ്ഥിരീകരിച്ച് ഗവേഷക വിദ്യാർഥിയുൾപ്പടെ മൂന്ന്‌പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ധാരാവിയിൽ നിന്ന് ശാന്തൻപാറ സ്വദേശിയും നവിമുംബൈയിൽ നിന്ന് മൂന്നാറിലെത്തിയാളും ചികിത്സയിലാണ്.