തൊടുപുഴ : സർക്കിൾ സഹകരണ യൂണിയൻ ഭാരവാഹി തിരഞ്ഞടുപ്പിൽ ചരിത്ര വിജയം നേടി സഹകരണ സംരക്ഷണമുന്നണി.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തൊടുപുഴ അർബ്ബൻ സർവ്വീസ് സഹകരണ ബാങ്ക് ചെയർമാനുമായ വി വി മത്തായി സർക്കിൾ സഹകരണ മുന്നണി ചെയർമാനായും യും,സിപിഐ സംസ്ഥാന കൗൺസിലംഗം കെ സലിംകുമാർ സംസ്ഥാന സഹകരണ ബാങ്ക് പ്രതിനിധിയായിയും തിരഞ്ഞടുക്കപ്പെട്ടു.ജില്ലാ പ്ലാനിംങ്ങ് റജിസ്ട്രാർ സി.സി.മോഹനൻ വരണാധികാരിയായിരുന്നു.

യുഡിഎഫ് നേതാക്കളുടെ ഭീഷണികളെയും,പ്രലോഭങ്ങളെയും അതിജീവിച്ചുകൊണ്ട് കഴിഞ്ഞ നാലു വർഷമായി ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോകുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ സഹകരണമേഖലയെ സംരക്ഷിക്കുന്ന നിലപാട് ഇവർ തിരിച്ചറിഞ്ഞതു കൊണ്ടാണ്, സഹകരണ സംരക്ഷണ മുന്നണിയുടെ ഭാഗമായി മത്സരിച്ച സ്ഥാനാർഥികളെ വിജയം സാധ്യമായത്. സഹകരണ സംരക്ഷണ മുന്നണിയെ വിജയിപ്പിച്ച സഹകാരികൾക്കും അഭ്യുദയകാംക്ഷികൾക്കും നിയുക്ത ചെയർമാൻ വി വി മത്തായി നന്ദി രേഖപ്പെടുത്തി