police

വണ്ടിപ്പെരിയാർ: പൊലീസ് സ്റ്റേഷനിൽ കയറി സി.പി.എം. നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് വിവാദമായി. ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. തിലകൻ, പീരുമേട് ഏരിയ സെക്രട്ടറി ജി. വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിൽ എ.എസ്.ഐ. അടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.

ഹെൽമറ്റില്ലാതെ യാത്ര ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവർത്തകന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം വിട്ടുകിട്ടണമെന്നു ആവശ്യപ്പെട്ട് ബുധനാഴ്ച ഉച്ചകഴിഞ്ഞ് നേതാക്കൾ എത്തി. പിഴ അടച്ചശേഷം വാഹനം കൊണ്ടുപോകാമെന്ന് അറിയിച്ചതോടെയാണ് അസഭ്യം ചൊരിഞ്ഞ് ഭീഷണിപ്പെടുത്തിയത്. ജോലി തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും നേതാക്കൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തു.ബുധനാഴ്ച വൈകുന്നേരംതന്നെ പിഴ അടച്ച് വാഹനം കൊണ്ടുപോയി.