ചെറുതോണി: വാത്തിക്കുടി വില്ലേജിൽ തോപ്രാംകുടി സ്‌കൂൾസിറ്റിയിലുള്ള വീട്ടിൽ നിന്നും 400 ലിറ്റർ കോട തങ്കമണി എക്‌സൈസ് സംഘം കണ്ടെടുത്തു നശിപ്പിച്ചു.
തോപ്രാംകുടി സ്‌കൂൾസിറ്റി പുത്തൻപുരക്കൽ (ചേന്നംകോട്ട്) സുനിൽ, പെരുംതൊട്ടി വരകുകാലായിൽ സുരേഷ് എന്നയാളും ചേർന്ന് കൃഷിക്കുള്ള വളവും പണി ആയുധങ്ങളും സൂക്ഷിക്കുന്നതിനായി വാടകക്ക് എടുത്തിരുന്ന വീട്ടിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന കോട കണ്ടെടുത്തത്. വീട് വാടകക്കെടുത്ത് ഇവിടെ ചാരായം വറ്റുന്നതിന് ഉപയോഗിച്ച് വരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സുനിൽ,സുരേഷ് എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേർത്ത് എക്‌സൈസ് കേസ് എടുത്തു. പ്രതികൾ സ്ഥലത്തില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
തങ്കമണി എക്‌സൈസ് ഇൻസ്പെക്ടർ പി.കെസുരേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എംഡി സജീവ്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ടി സത്യരാജൻ, ജയൻ പി.ജോൺ, അജേഷ് ഫിലിപ്പ്, കെ.എം രതിമോൾ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.