merchants

തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ്, മുനിസിപ്പൽ സെക്രട്ടറി, എൻജിനീയർ, പി.ഡബ്ല്യു.ഡി അധികാരികൾ തുടങ്ങിയവർ കഴിഞ്ഞ ദിവസം വെള്ളക്കെട്ടുണ്ടായ സ്ഥലം സന്ദർശിച്ചു. ഓടകളിലെ മാലിന്യം നീക്കം ചെയ്യുമെന്നും വഴിയോര കച്ചവടകാർ മാലിന്യം ഓടയിൽ തള്ളുന്നത് അവസാനിപ്പിക്കാമെന്നും വ്യാപാരികൾക്ക് അധികാരികൾ ഉറപ്പു നൽകി. കടയിൽ വെള്ളം കയറി കോടികളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ സാലി, ടോമി സെബാസ്റ്റ്യൻ, യൂത്ത്‌വിംഗ് പ്രസിഡന്റ് താജ് എം.ബി, മുൻസിപ്പൽ സെക്രട്ടറി, എൻജിനീയർ, പി.ഡബ്ല്യു.ഡി അധികാരികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.