മറയൂർ: നീണ്ട പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിമ്പ് കർഷകരെ ദുരിതത്തിലാക്കി വെള്ളീച്ച വീണ്ടുമെത്തി . കാന്തല്ലൂർ പഞ്ചായത്ത് മറയൂർ പത്തടി പാലം, കോളനി തുടങ്ങിയ മേഖലകളിലാണ് സുനാമി എന്ന് പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്ന വെള്ളീച്ച ബാധ വ്യാപകമായി കരിമ്പിൻ തോട്ടങ്ങളിൽ പടർന്നിരിക്കുന്നത്. കരിമ്പിൻ തണ്ടുകളിലും ഓലകളിലും വെളുത്ത നിറത്തിലുള്ള പൊടിയുടെ രൂപത്തിൽ പറ്റിപിടിച്ച് നീരൂറ്റികുടിച്ച് വളർന്ന് കരിമ്പിനെ നശിപ്പിക്കുകയാണ് വെള്ളീച്ച ചെയ്യുന്നത്. ഒരു കരിമ്പിൻ ചെടിയിൽ ആയിരകണക്കിനു വെള്ളീച്ചകളാണ് കാണപ്പെടുത്. ഒരു ഭാഗത്ത് കണ്ട് ദിവസങ്ങൾക്കുള്ളിൽ തോട്ടം മുഴുവൻ വ്യാപിക്കുന്നത് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ് വരുക.
2006 കാലഘട്ടത്തിലാണ് മറയൂർ മേഖലയിൽ ആദ്യമായ വെള്ളീച്ച കാണപ്പെടുന്നത്. അന്ന് ഏക്കർ കണക്കിനു കരിമ്പ് കൃഷി ഇതുമൂലം നശിച്ചിരുന്നു. നിരവധി കർഷകർ ഇതോടെ കടക്കെണിയിലുമായി . കാറ്റിലൂടെ അതിവേഗം പരക്കപെടുന്ന വെള്ളീച്ച രോഹം ബാധിച്ച കരിമ്പുകളിൽ നിന്നും 60 ശതമാനം ഉത്പാദനം കുറവാണ് സംഭവിക്കുന്നത്. വ്യൂളി എഫീഡ് എന്നാണ് രോഗത്തിന് വിദഗ്ധർ പറയുന്നത്. 2006 രോഗബാധയുണ്ടായ കാലത്ത് കോയമ്പത്തൂർ ഷുഗർകെയ്ൻ ബ്രീഡിങ് ഇൻസ്റ്റൂറ്റിൽ നിന്നുള്ള ശാസ്ത്രജ്ഞരെത്തി രോഗം നിയന്ത്രണ വിധേയമാക്കിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പ്രദേശത്ത് വ്യാപകമായിരിക്കുകയാണ്.രോഗബാധക്കെതിരെ കീടനാശിനിപ്രയോഗം നടത്തിയാലും പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നാണ് കർഷകർ പറയുന്നത്. രോഗബാധ സംബന്ധിച്ച കൂടുതൽ പഠനം നടത്തി പ്രതിരോധ മാർഗം കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മറയൂർ കൃഷി ഓഫീസർ പ്രിയ പീറ്റർ പറഞ്ഞു.