തൊടുപുഴ: മിനി സിവിൽ സ്റ്റേഷനിൽ തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. ഇനി മുതൽ സിവിൽ സ്റ്റേഷനിൽ എത്തുന്ന ജീവനക്കാരെയും പൊതുജനങ്ങളെയും പരിശോധിക്കും. പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കൂവെന്നും തഹസിൽദാർ അറിയിച്ചു.