കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫിന് യാത്രയയപ്പ് നൽകുന്നതിന് സ്റ്റാഫ് അംഗങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഒത്തുകൂടും. ഇന്ന് രാവിലെ 11.30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ വിദ്യാലയത്തിലെ അറുപതോളം സ്റ്റാഫ് അംഗങ്ങൾ അവരവരുടെ വീടുകളിലിരുന്ന് പങ്കുചേരും. സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ സന്ദേശം നൽകും. സ്‌കൂൾ പ്രിൻസിപ്പൽ ചെറിയാൻ ജെ. കാപ്പൻ പങ്കെടുക്കും. സ്‌കൂൾ പബ്ലിക് റിലേഷൻസ് ഓഫീസർ ജയ്‌സൺ ജോസ് ഹോസ്റ്റ് ചെയ്യുന്ന മീറ്റിംഗ് സ്‌കൂൾ ഐ റ്റി കോഓർഡിനേറ്റർ ജോ മാത്യു ഏകോപിക്കും. സ്റ്റാഫ് സെക്രട്ടറി ബിജു ജോസഫ്, സീനിയർ അസിസ്റ്റന്റ് ഷേർലി ജോൺ വടക്കേക്കര, അദ്ധ്യാപകരായ ജോളി എം മുരിങ്ങമറ്റം, സോജൻ അബ്രാഹം, ജീസ് എം അലക്‌സ്, ജിയോ ചെറിയാൻ, കെ.യു. ജെന്നി, ജെസി ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകും.