ഇടുക്കി: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ചതോടെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഓരോ ഷട്ടറുകൾ ഇന്ന് തുറക്കും. കല്ലാർകുട്ടിയിലെ നിലവിലെ ജലനിരപ്പ് 452.10 മീറ്ററാണ്. 456.60 മീറ്ററാണ് പരമാവധി സംഭരണശേഷി. , പാംബ്ലയിൽ നിലവിലെ ജലനിരപ്പ് 248.4 മീറ്ററായി. പരമാവധി 253 മീറ്റർ സംഭരണശേഷിയാണുള്ളത്. ഇന്ന് രാവിലെ 10 മുതൽ കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ 10 സെ.മീ ഉയർത്തി 10 ക്യുമക്‌സ് വരെയും പാംബ്ല ഡാമിന്റെ ഒരു ഷട്ടർ ഇതേ അളവിലുയർത്തി 15 ക്യുമക്‌സ് വരെയും ജലം തുറന്നുവിടും. ദുരന്ത നിവാരണ അതോറിട്ടി ജടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.