മണക്കാട്: 36വർഷത്തെ സേവനത്തിന്ശേഷം തൊടുപുഴ മണക്കാട് എൻ എസ് എസ് ഗവ എൽ പി സ്‌കൂളിൽ നിന്നും പ്രധാന അദ്ധ്യാപിക കെ. എൻ. വിജയമ്മ നാളെ വിരമിക്കുന്നു. അറക്കുളം സ്‌കൂളിൽ ഹെഡ് മിസ്ട്രസ് ആയിരുന്നപ്പോൾ രണ്ട് വർഷം അടുപ്പിച്ച് ഉപജില്ല യിലെ മികച്ച സ്‌കൂളിനുള്ള അവാർഡ് ലഭിച്ചു. കഴിഞ്ഞ അഞ്ചുവർഷ ത്തി നിടയിൽ മണക്കാട് സ്‌കൂളിൽ സ്‌കൂളിൽ നിരവധി വികസനപ്ര വർത്തനങ്ങൾ മുനിസിപ്പൽ അധികൃതരുടെയും പിടിഏ യുടെ യും സഹകരണ ത്തോടെ നടത്തിവരുകയാണ്.ലോക്ഡൗൺകാലത്ത് മഴുവൻ കുട്ടികളുടെയും വീടുകളിൽ പലവൃഞ്ജനകിററുകൾ എത്തി ച്ചതിന് നേതൃത്വം നൽകിയതാണ് പ്രധാന അദ്ധൃപിക എന്ന നിലയിൽ നടത്തിയ അവസാന പ്രവർത്തനം.കോവിഡ് നിയന്ത്രണപശ്ചാത്തലത്തിൽ യാത്രയയപ്പ് പരിപാടി കളൊക്കെ ഒഴിവാക്കിയാണ് പടിയിറക്കം.സാഹിത്യകാരൻ രവിപുലിയന്നൂർ ഭർത്താവാണ്.