ramesh

തൊടുപുഴ: പാറമടയിൽ നിന്ന് കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു. മൂലമറ്റം അശ്രമം മഠത്തിപറമ്പിൽ രമേശാണ് (42) മരിച്ചത്. ഇന്നലെ രാവിലെ കുമാരമംഗലം ഈസ്റ്റ് കലൂരിലുള്ള പാറമടയിൽ രമേശ് കമ്പ്രസർ ഓപ്പറേറ്ററായി ജോലി ചെയ്യവെ കാൽ വഴുതി 40 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. . ഗുരുതരമായി പരിക്കേറ്റ രമേശിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചതിരിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. ഭാര്യ: ബിന്ദു ആശ്രമം പഞ്ഞികുന്നേൽ കുടുംബാഗം. മക്കൾ: അരവിന്ദ്, ആര്യമോൾ.