കട്ടപ്പന: ക്ഷീരദിനത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പ് നൽകിയ മരത്തൈകൾ വിതരണം ചെയ്തു. കട്ടപ്പന ബ്ലോക്ക്തല വിതരണോദ്ഘാടനം ശാന്തിഗ്രാം ആപ്‌കോസിൽ ഡെപ്യൂട്ടി ഡയറക്ടർ ജീജ പി.കൃഷ്ണൻ, സംഘം പ്രസിഡന്റ് ജോസുകുട്ടി അരീപ്പറമ്പിലിനു നൽകി നിർവഹിച്ചു. ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ പരിസരങ്ങളിൽ മരത്തൈകൾ നട്ടുപിടിപ്പിക്കും.