മറയൂർ: ജില്ലാ യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് മന്നോടിയായി കലാലയങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൊവിഡ് -19 ന്റെ പ്രതിരോധ പ്രവർത്തങ്ങൾക്കായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുടങ്ങിയ പരീക്ഷകളാണ് ജൂൺ ഒന്നിന് ആരംഭിക്കുന്നത്. പരീക്ഷക്കൾക്ക് കുട്ടികൾ എത്തുന്നതിന് മന്നോടിയായാണ് ക്ലാസ് മുറികൾ കഴുകി വൃത്തിയാക്കി അണുനശീകരണം നടത്തുന്ന ജോലികൾ യുവജന കൂട്ടായ്മയിൽ നടത്തിയത്. അഞ്ചുനാട് മേഖലയിലെ മറയൂർ ഐ എച്ച് ആർ ഡി കോളേജിൽ ക്ലാസ് മുറികൾ കഴുകി വൃത്തിയാക്കി അണുനശീകരണം യുവജന ക്ഷേമ ബോർഡ് ജില്ലാ കോ- ഓഡിനേറ്റർ വി സിജിമോന്റെ നേതൃത്വത്തിൽ നടന്നു.