road

വെള്ളത്തൂവൽ : സംരക്ഷണഭിത്തി കെട്ടാൻ ഇട്ടിരുന്ന 30 മീറ്റർ നീളം വരുന്ന റോഡ് തകർന്നു .വെള്ളത്തൂവൽ മൂന്നാർ റോഡിൽ മുതുവാൻകുടി സിറ്റി താഴെ ഭാഗത്ത് കഴിഞ്ഞദിവസംപെയ്തമഴയിൽ വെളളംകുത്തിയൊലിച്ച് ഒഴുകിയാണ് റോഡ് തകർന്നത് . ഇവിടെ ഏഴു മാസം മുമ്പാണ് സംരക്ഷണഭിത്തി നിർമ്മിക്കാൻ പി.ഡബ്ല്യു.ഡി മണ്ണെടുത്ത് 25 അടി താഴ്ച്ചയിൽ വാനം തീർത്തത്. സംരക്ഷണഭിത്തി കെട്ടാനുള്ള സാധന സാമഗ്രഹികൾ ഇറക്കിയെങ്കിലും വാനം മാന്തി ഇട്ടതിനു ശേഷം തുടർ പണികളൊന്നും നടത്താതെ ഉപകര
ണങ്ങളും മറ്റും തിരിച്ചു കൊണ്ടുപോയിരുന്നു . മഴ കനക്കുന്നതോടെ ഇവിടെ ഗതാഗതം നിലയ്ക്കുന്ന അവസ്ൽയാണ്. ആനച്ചാൽ വെള്ളത്തൂവൽ റോഡിൽ നാലിടങ്ങളിൽ സംരക്ഷണഭിത്തി പൂർത്തികരിച്ചിട്ടില്ല .ല റോഡും തകർന്ന് തരിപ്പണ മായി കിടക്കുകയാണ്.സെൻട്രൽ റോഡ്ഫണ്ടിൽ നിന്നും 10 കോടി അനുവദിച്ച റോഡ് പണിയും സംരക്ഷണഭിത്തി നിർമ്മാണ ഏഴുമാസമായിനിലച്ചിരിക്കുകയാണ് . ഇക്കാര്യം ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച ജനപ്രതിനിധികൾ പി.ഡബ്ല്യൂഡി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തും