നെടുങ്കണ്ടം: ഏലത്തോട്ടത്തിൽ ജോലികൾ ചെയ്യുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. മണത്തോട് സ്വദേശി ആനന്ദിന്റെ ഭാര്യ മഹേശ്വരിയാണ്(22) മരിച്ചത്.ഉടുമ്പൻചോല മണതോട്ടിലെ സ്വകാര്യ ഏലം എസ്‌റ്റേറ്റിൽ ജോലി ചെയ്യുന്നിടെ ഇന്നലെ രാവിലെ 11 നാണ് അപകടം. സ്വകാര്യ ഏലം എസ്റ്റേറ്റിൽ മഹേശ്വരി ഉൾപ്പടെ പത്തോളം സ്ത്രീകൾ ജോലി ചെയ്യുന്നതിനിടെ സമീപത്തെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുകയായിരുന്നു. ശിഖരം മഹേശ്വരിയുടെ തലയിലാണ് പതിച്ചത്. ഉടൻതന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യെ മരണം സംഭവിച്ചു. രണ്ട് വയസ് പ്രായമുള്ള ധനുഷിക ഏക മകളാണ്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കട്ടപ്പന താലൂക്ക്
ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്‌കാരം ഇന്ന് നടക്കും.