മൃതദേഹം സംസ്‌കരിച്ചു

കട്ടപ്പന: വണ്ടൻമേട് മാലിയിൽ കുഴഞ്ഞുവീണു മരിച്ച യുവാവിനു കോവിഡ് ലക്ഷണങ്ങളുണ്ടെന്ന സംശയത്തെത്തുടർന്ന് പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. എന്നാൽ സ്രവ പരിശോധന ഫലം നെഗറ്റീവാണെന്നാണ് വിവരം. വണ്ടൻമേട് കീഴ്മാലി സ്വദേശി അൻപഴകന്റെ മകൻ ആനന്ദകുമാറാണ് (23) ബുധനാഴ്ച പുലർച്ചെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. ഛർദ്ദിയും വയറിളക്കവും മൂലം രണ്ടുദിവസമായി കുമാർ അവശനിലയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു മൃതദേഹം വീട്ടിലെത്തിച്ച് ഇന്നലെ രാത്രിയോടെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ഇന്നലെ മാലിയിലെ കടകൾ പൊലീസ് അടപ്പിച്ചു.