ചെറുതോണി: ചെറുതോണി അണക്കെട്ടിന്‌സമീപം സ്ഥാപിച്ച പുതിയ സൈറണിന്റെ ട്രയൽറൺ ജൂൺ രണ്ട് മൂന്ന് തീയതികളിൽ നടത്തുമെന്ന് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കഴിഞ്ഞ വർഷം സൈറൺ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിന് ശബ്ദം കുറവാണന്നുള്ള പരാതിയെത്തുടർന്നാണ് പുതിയത് സ്ഥാപിച്ചത്. ട്രയൽ റൺനടത്തുന്നതിന് അനുവാദത്തിനായി കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അനുവാദം ലഭിക്കുന്ന മുറയ്ക്ക് സൈറണിന്റെ ട്രയൽ റൺ നടത്തും. ഈദിവസങ്ങളിൽ സൈറൺ മുഴങ്ങുന്നതുകൊണ്ട് ജനങ്ങൾ ഭയപ്പെടേണ്ടതില്ലന്നും അധികൃതർ അറിയിച്ചു.