ചെറുതോണി:കർഷക തൊഴിലാളിക്ഷേമത്തിനായി പാക്കേജ് ഉണ്ടാക്കുക, തൊഴിലുറപ്പ് ദിനം വർദ്ധിപ്പിച്ച്‌വേതനം അഞ്ഞൂറ് രൂപയാക്കി ഉയർത്തുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു.ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി തപാൽ ഓഫീസിന് മുന്നിൽ നടന്ന സമരം ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.പ്രിയൻ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ വടക്കേൽ, ഓമന ശശിധരൻ , വർഗീസ് ആന്റണി എന്നിവർനേതൃത്വം നൽകി