ചെറുതോണി: ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെഈവർഷത്തെ അദ്ധ്യാപക അനദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇരട്ടയാർ സെന്റ്‌ തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക എൻ.കെ. ഏലിയാമ്മ, ഹൈസ്‌കൂൾ വിഭാഗത്തിൽ പാറത്തോട് സെന്റ്‌ ജോർജ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ വി.വി. ലൂക്കാ, യു.പി വിഭാഗത്തിൽ ബഥേൽ സെന്റ്‌ ജേക്കബ്ബ് യു.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ആലീസ്‌ ജേക്കബ്, എൽ.പി വിഭാഗത്തിൽ തോപ്രാംകുടി സെന്റ് മരിയാ ഗൊരേത്തി എൽ.പി സ്‌കൂൾ, ഹെഡ്മാസ്റ്റർ ഡൊമിനിക് ചാക്കോ, അനദ്ധ്യാപക വിഭാഗത്തിൽ വെള്ളയാംകുടി സെന്റ് ജെറോംസ്, ഹയർസെക്കൻഡറി സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് പി.ടി. ജോയി എന്നിവർ അർഹരായി. അവാർഡ് വിതരണം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനുശേഷം നടത്തുന്നതാണെന്ന് ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. ഡോ. ജോർജ്ജ് തകിടിയേൽ അറിയിച്ചു. ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ. ജോൺ നെല്ലിക്കുന്നേൽ അവാർഡുകൾ വിതരണം ചെയ്യും.