ഇടുക്കി: വിരമിക്കുന്ന ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.കെ ഷീലയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെയും സഹപ്രവർത്തകരുടെയും യാത്രയയപ്പ്. പ്ലാനിംഗ് ഓഫീസിൽ കോവിഡ് പ്രൊട്ടോകോൾ പാലിച്ചു ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ അദ്ധ്യയക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ആമുഖ ആശംസയർപ്പിച്ചു.
ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷൻ പ്രസിഡന്റ് എസ്. ടി. അഗസ്റ്റിൻ, പ്ലാനിംഗ് സമിതിയംഗം മനോജ് തങ്കപ്പൻ, ശാന്തൻപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സേനാപതി ശശി, ജനകീയാസൂത്രണ സമിതിയംഗം ഷാഹുൽഹമീദ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ വിഎം , മുൻ പ്രസിഡന്റ് റിൻസി സിബി, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പ്ലാനിംഗ് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. കെ. കെ. ഷീലയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സാബു ഫ്രാൻസിസ് സ്വാഗതവും റിസർച്ച് ഓഫീസർ കെ.വി സജിത നന്ദിയും പറഞ്ഞു.