lorry
അപകടത്തിൽപ്പെട്ട ലോറി

ചെറുതോണി: കട്ടപ്പന സപ്ലൈക്കോയിലേക്ക് ലോഡുമായി വന്ന ലോറി പൈനാവ് മീൻമുട്ടിക്ക് സമീപം അപകടത്തിൽപ്പെട്ടു. ടയർ പഞ്ചറായതിനെ തുടർന്ന് ജാക്കിയിൽ ഉയർത്തിയ ലോറി ജാക്കി തെന്നി മാറിയതിനെ തുടർന്ന് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. തിട്ടയിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി. മൂവാറ്റുപുഴയിൽ നിന്ന് കട്ടപ്പനയിലേക്ക് ഭക്ഷ്യവസ്തുക്കളുമായ് വന്നതായിരുന്നു ലോറി.