ksu
കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കുളം ലിറ്റിൽ ഫ്‌ളവർ മേഴ്‌സി ഹോമിലേക്ക് നൽകിയ പലചരക്ക് സാധനങ്ങളും പച്ചക്കറിയും കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് കൈമാറുന്നു

ഇടുക്കി: കേരളത്തിലെ വിദ്യാർത്ഥി സമര പോരാട്ടങ്ങൾക്ക് ധീരോത്തമായ നേതൃത്വം നൽകുന്ന കെ.എസ്.യു 63 ന്റെ നിറവിൽ. ജില്ലയുടെ വിവിധ മേഖലകളിൽ ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്കുളം ലിറ്റിൽ ഫ്ളവർ മേഴ്‌സി ഹോമിൽ നടന്ന ജന്മദിനാഘോഷം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനിടയിൽ മതേതരത്വ ജനാധ്യപത്യ മൂല്യങ്ങൾ ഉറപ്പിക്കുന്നതിൽ കെ.എസ്.യു വഹിച്ച പങ്ക് അവിസ്മരണിയമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.കെ മണി മുഖ്യാഥിതിയായി. ജി മുനിയാണ്ടി, ജോർജ് തോമസ്, പയസ്സ് എം പറമ്പിൽ, എ.എൻ സജികുമാർ, റോയി ജോൺ എന്നിവർ പ്രസംഗിച്ചു. കെ.എസ്.യു ജില്ലാ ഭാരവാഹികളായ അനിൽ കനകൻ, നിതിൻ ലൂക്കോസ്, സന്തോഷ് എം ബാലൻ, പ്രവീൺ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ കൃഷ്ണമൂർത്തി, സോയിമോൻ സണ്ണി കെ.എസ്.യു നേതാക്കളായ ജെറിൻ ജെ പട്ടാംകുളം, അഖിൽ ബേസിൽ, അശ്വിൻ, അലക്‌സ് തോമസ്, ഡിക്‌സൺ ഡോമിനിക്, രാഹുൽ എസ് നായർ എന്നിവർ നേതൃത്വം നൽകി. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മിറ്റി ലിറ്റിൽ ഫ്‌ളവർ മേഴ്‌സി ഹോമിലേക്ക് നൽകിയ പലചരക്ക് സാധനങ്ങളും പച്ചക്കറിയും മേഴ്‌സി ഹോം മാനേജർ മാത്യു ഇമ്മാനുവൽ ഏറ്റുവാങ്ങി. നെടുംകണ്ടത്ത് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ , തൊടുപുഴ സേവിയേഴ്‌സ് ഹോമിൽ ഡീൻ കുര്യാക്കോസ് എം.പി, മൂന്നാറിൽ മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി, തൊടുപുഴ രാജീവ് ഭവനിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു എന്നിവർ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തായി ജില്ലാ പ്രസിഡന്റ് ടോണി തോമസ് അറിയിച്ചു.