അറക്കുളം: മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് അറക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ ബിജെപി ശുചീകരണ പ്രവർത്തനം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി ഉദ്ഘാടനം നിർവഹിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ബിജെപി സംസ്ഥാന സമിതി അംഗം പി എ വേലുക്കുട്ടൻ, വാർഡ് മെമ്പർ ബിജി വേലുക്കുട്ടൻ, മണ്ഡലം സമിതി അംഗം ബിജീഷ് വിജയൻ എന്നിവർ നേതൃത്വം നൽകി.