radhamani

കട്ടപ്പന: അംഗൻവാടികൾ നൂതന പദ്ധതികൾ നടപ്പാക്കിയതിനു രണ്ടുതവണ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ച ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ ബി.എസ്. രാധാമണി സേവനത്തിൽ നിന്നു വിരമിച്ചു. 31 വർഷത്തെ സേവനത്തിനുശേഷം വണ്ടൻമേട് പ്രോജക്ടിൽ നിന്നാണ് പടിയിറക്കം. 2007ൽ മികച്ച സൂപ്പർവൈസറായും 2013ൽ മികച്ച സി.ഡി.പി.ഒ. ആയും സംസ്ഥാന ബഹുമതികൾ ലഭിച്ചിരുന്നു. സാമൂഹ്യ സേവന വകുപ്പിലെ സീനിയർ സൂപ്രണ്ടായിരുന്ന എൻ.കെ. മോഹനനാണ് ഭർത്താവ്. മക്കൾ വിഷ്ണു, അനന്ദു.