കട്ടപ്പന: ഉപ്പുതറ ചപ്പാത്തിനു സമീപം 11 കെ.വി. ലൈനിലേക്ക് കടപ്ലാവ് കടപുഴകി വീണ് സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെട്ടു. രണ്ട് മണിക്കൂറോളം വൈദ്യുതിയും മുടങ്ങി. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. മരം വീണതിനു പിന്നാലെ വലിയ ശബ്ദവും തീയുമുണ്ടായത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. വൈദ്യുതി കമ്പിക്കുമുകളിൽ കിടന്ന മരക്കൊമ്പ് വെട്ടിമാറ്റി അര മണിക്കൂറിനുശേഷം ഗതാഗതവും രണ്ടു മണിക്കൂറിനുശേഷം വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു.