തൊടുപുഴ: കൊവിഡ്- 19 പശ്ചാത്തലത്തിൽ താത്കാലികമായി പ്രവർത്തനം നിറുത്തിവച്ചിരിക്കുന്ന അൽ- അസ്ഹർ ഡെന്റൽ കോളേജിലെ ഡെന്റൽ ക്ളിനിക് ജൂൺ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. നിലവിലെ സാഹചര്യത്തിൽ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം തുടങ്ങുന്നതിനാൽ പനി,​ ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള നിരീക്ഷണ കാലാവധിയുള്ളവരും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895630007.