മണക്കാട്: പഞ്ചായത്തിന്റെ പരിധിയിൽ സ്വകാര്യ ഭൂമിയിൽ നിൽക്കുന്നതും എന്നാൽ സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുള്ളതുമായ മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റുകയോ ശിഖരങ്ങൾ മുറിച്ച് മാറ്റുകയോ ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരങ്ങൾ മുറിച്ചുമാറ്റാത്തതുകാരണം ഉണ്ടാകുന്ന അപകടങ്ങൾക്ക് ഉടമകൾ ഉത്തരവാദിയായിരിക്കുമെന്നും ഉടമകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.