തൊടുപുഴ : തൊഴിലുറപ്പ് ദിനങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ സമരം നടത്തി. സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി ജോയി ഉദ്ഘാടനം ചെയ്തു.വി.ജി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം താലൂക്ക് സെക്രട്ടറി എൻ. ശശിധരൻ നായർ സ്വാഗതം ആശംസിച്ചു.