തൊടുപുഴ: ലോട്ടറിയുടെ മുഖവില 20 രൂപയാക്കുക,​ കേരളാ ഭാഗ്യക്കുറി സംരക്ഷിക്കുക,​ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപാ ധനസഹായം ഉടൻ നൽകുക,​ എഴുത്ത് ലോട്ടറി ചൂതാട്ടം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആൾ കേരളാ ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ കൂട്ട ധർണ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്രി മെമ്പർ കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു.