മുട്ടം: പാലക്കാട്‌ ചിറ്റൂർ സബ് ജയിൽ സൂപ്രണ്ട് എൻ ശിവദാസനെ മുട്ടം ജില്ലാ ജയിൽ സൂപ്രണ്ടായി നിയമിച്ചു.മുട്ടം ജില്ലാ ജയിൽ സൂപ്രണ്ടായിരുന്ന അൻസാറിനെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി നിയമിച്ചാണ് പുതിയ നിയമനം.മുട്ടത്ത് ജില്ലാ ജയിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ അൻസറായിരുന്നു സൂപ്രണ്ട്.ജയിലിൽ മാതൃകാപരമായ കൃഷിത്തോട്ടം,ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സ് നിർമ്മാണം,സംസ്ഥാന തലത്തിൽ മുട്ടം ജില്ലാ ജയിലിനെ മികച്ചതാക്കൽ തുടങ്ങിയ പ്രവർത്തികൾക്ക് അൻസറായിരുന്നു നേതൃത്വം നൽകിയത്.