കാഞ്ഞാർ: മങ്കൊമ്പ് കാവ് ദേവീക്ഷേത്രത്തിൽ ഇന്നലെ രാവിലെ വെള്ളിമൂങ്ങയെത്തി. ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയുടെ സമീപമാണ് ക്ഷേത്രം മേൽശാന്തി അരുൺ പോറ്റി വെള്ളിമൂങ്ങയെ കണ്ടത്. മേൽശാന്തി വിവരം ക്ഷേത്രം സെക്രട്ടറി ആർ.ഷാജികുമാറിനെ അറിയിച്ചു.ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ദർശനത്തിനായി വിശ്വാസികൾ ക്ഷേത്രത്തിലില്ലായിരുന്നു.ക്ഷേത്രം സെക്രട്ടറി വിവരമറിയിച്ചതനുസരിച്ച് എത്തിയ വനം വകുപ്പ് അധികൃതർക്ക് വെള്ളിമൂങ്ങയെ കൈമാറി.