തൊടുപുഴ :കാലവർഷത്തിൽ തോടുകളിലും നീർച്ചാലുകളിലും വെള്ളപ്പൊക്കത്തിനിടയാക്കുന്ന വിധത്തിലുള്ള മാർഗ്ഗ തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട ജലസേചന വകുപ്പ് അസി. എൻജിനീയർമാരെ വിവരമറിയിക്കാം. പ്രശ്‌നങ്ങളിൽ ഉടൻ പരിഹാരമുണ്ടാവുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി അറിയിച്ചു. ഹരിത കേരളം മിഷന്റെ പുഴ പുനരുജ്ജീവന പരിപാടിയായ ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ തുടർച്ചയും വെള്ളപ്പൊക്കം തടയുന്നതിനുള്ള സർക്കാർ മുന്നൊരുക്കങ്ങളുടെയും ഭാഗമാണ് ഇത്.
തിട്ട ഇടിഞ്ഞും കല്ലുംമണ്ണുമൊക്കെ നിറഞ്ഞും തോടുകൾ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ട്.കൂടാതെ വലിയ പടുതാക്കുളങ്ങളും അപകടമുണ്ടാക്കും. ഇത്തരത്തിലുള്ള സംഗതികളിൽ പ്രത്യേകശ്രദ്ധ ചെലുത്തേണ്ടതുണ്ട്.പടുതാക്കുളങ്ങളിൽ നിന്നും വെള്ളം ഒഴുക്കിവിടുന്നതിന് ഉടമസ്ഥർ തയ്യാറാകണം.ഇത്തരം പ്രശ്‌നങ്ങൾ എൻജിനീയർമാരുടെ ശ്രദ്ധയിൽപ്പെടുത്തണം.
വിവിധ സബ്ഡിവിഷൻ ചുമതലക്കാരായ അസി. എൻജിനീയർമാർ:
കട്ടപ്പന(കട്ടപ്പനകാഞ്ചിയാർ കാമാക്ഷിഇരട്ടയാർപാമ്പാടുംപാറ )സാബു സി ജോൺ94479 81870.
നെടുങ്കണ്ടം (കരുണാപുരം,നെടുങ്കണ്ടം, ഉടുമ്പഞ്ചോല, സേനാപതി )ബനിറ്റ് പീലിപ്പോസ്85474 79355.
ശാന്തമ്പാറ( ശാന്തമ്പാറ രാജാക്കാട് ,രാജകുമാരി, ചിന്നക്കനാൽ, ദേവികുളം)സാബു സി ജോൺ94479 81870.
അടിമാലി( അടിമാലി , കൊന്നത്തടി, വാത്തിക്കുടി ) രാജേഷ് എ കെ 94963 39283.
പള്ളിവാസൽ(പള്ളിവാസൽ,ബൈസൺവാലി, വെള്ളത്തൂവൽ,മാങ്കുളം,ഇടമലക്കുടി, മൂന്നാർ) പി സജീവ്
( 94977 80159).
മറയൂർ(മറയൂർ,കാന്തല്ലൂർ, വട്ടവട ഡിബിൻ) ശ്യാം എൻ എസ് (99952 57353).
തൊടുപുഴ(തൊടുപുഴ മുനിസിപ്പാലിറ്റി, മണക്കാട്,പുറപ്പുഴ,കുമാരമംഗലം,ഇടവെട്ടി,കരിങ്കുന്നം) സിബി തോമസ് (94957 47990).
മൂലമറ്റം (ആലക്കോട്, കരിമണ്ണൂർ, മുട്ടം ,വണ്ണപ്പുറം, കോടിക്കുളം, ഉടുമ്പന്നൂർ) ധന്യ കെ ശങ്കർ94960 80555
കുടയത്തൂർ(,അറക്കുളം,വാഴത്തോപ്പ്, കഞ്ഞിക്കുഴി,മരിയാപുരം, വെള്ളിയാമറ്റം) സിനു കെ എൻ(97461 59802).
കുമളി (കുമളി , പെരുവന്താനം,പീരുമേട്) ബീന പി എസ് 70347 23159.
വണ്ടന്മേട്( വണ്ടന്മേട് ,ചക്കുപള്ളം,വണ്ടിപ്പെരിയാർ) രാജ് ജെ ( 99955 40344)
.ഏലപ്പാറ(ഏലപ്പാറ, കൊക്കയാർ, അയ്യപ്പൻകോവിൽ,ഉപ്പുതറ) സുനിത പി എസ്.(94478 05969).
കാര്യനിർവഹണ
കേന്ദ്രങ്ങൾ നാളെ മുതൽ
കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തിര ഘട്ട കാര്യനിർവഹണ കേന്ദ്രങ്ങൾ നാളെ മുതൽ പ്രവർത്തിക്കും.. ഒരു ദിവസം മൂന്ന് അസി.എൻജിനീയർമാർക്കായിരിക്കും ഈ കേന്ദ്രത്തിന്റെ ചുമതല.ജില്ലയിലെ മഴയും അണക്കെട്ടിലെ ജലനിരപ്പും സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് ഇവർക്കുള്ളത്.അസി. എക്‌സിക്യൂട്ടീവ് എൻജിനീയർമാർക്കാണ് ഇവരുടെ മേൽനോട്ടച്ചുമതല.
ചോറ്റുപാറ തോടിനെ
വീണ്ടെടുക്കും
ഹരിതകേരളത്തിന്റെ ഇനി ഞാനൊഴുകട്ടെ പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി വണ്ടിപ്പെരിയാർ ഗ്രാമപ്പഞ്ചായത്തിലെ ചോറ്റുപാറ തോട് വീതിയും ആഴവും കൂട്ടി വീണ്ടെടുക്കും.തോടിന്റെ രണ്ടു കിലോമീറ്റർ ഭാഗം ആഴം കൂട്ടി നവീകരിക്കുന്ന ജോലികൾ ഇന്നോ നാളെയോ തുടങ്ങും. ഗ്രാമപ്പഞ്ചായത്തിന്റെ 17 ലക്ഷം രൂപയും ജലസേചന വകുപ്പിന്റെ 11ലക്ഷവും ഉൾപ്പടെ 28 ലക്ഷം രൂപയുടെ നവീകരണമാണ് ഇവിടെ നടത്തുക. ചോറ്റുപാറയിലെ വെള്ളക്കെട്ട് എക്കാലത്തേയ്ക്കുമായി ഒഴിവാക്കി തോടിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനുള്ള ജോലികളാണ് ഇവിടെ നടത്തുക.